ജര്‍മ്മനിയില്‍ നഴ്സ് : നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ അഞ്ചാം ഘട്ടത്തിന് അപേക്ഷിക്കാം
News & Updates Register Now കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മാർച്ച് 4നകം അപേക്ഷ നല്‍കേണ്ടതാണെന്ന് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു. ജനറൽ നഴ്സിംങ് അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്സിങ് മാത്രം പാസായ ഉദ്യോഗാർത്ഥികൾക്ക് 3 വർഷത്തെ പ്രവർത്തി പരിചയം നിർബന്ധമാണ്. എന്നാൽ ബി.എസ്.സി നഴ്സിങ് ,പോസ്റ്റ് ബി എസ് സി നഴ്സിങ് എന്നിവ നേടിയ […]