എൻ.ഐ.എഫ്.എൽ ഫെബ്രുവരി മുതല്‍ കോഴിക്കോടും… O.E.T, I.E.L.T.S, ജര്‍മ്മന്‍ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

എൻ.ഐ.എഫ്.എൽ ഫെബ്രുവരി മുതല്‍ കോഴിക്കോടും… O.E.T, I.E.L.T.S, ജര്‍മ്മന്‍ കോഴ്സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്റര്‍ 2024 ഫെബ്രുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും. സെന്ററിന്റെ ഉദ്ഘാടനം സംബന്ധിക്കുന്ന കാര്യങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. കോഴിക്കോട് രാം മോഹൻ റോഡില്‍ സി എം മാത്യു സൺസ് ടവറിന്റെ ഒന്നാംനിലയിലാണ് പുതിയ സെന്റര്‍ ഒരുക്കിയിട്ടുളളത്. ഇംഗീഷ് ഭാഷയില്‍ O.E.T-Occupational English Test , I.E.L.T.S-International English Language Testing System, ജര്‍മ്മന്‍ ഭാഷയില്‍ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ലെവല്‍ വരെയുളള കോഴ്‌സുകളാണ് ആദ്യഘട്ടത്തിൽ. യോഗ്യരായ അധ്യാപകർ, മികച്ച അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ (AC) എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

കോഴിക്കോട് സെന്ററില്‍ പുതിയ O.E.T, I.E.L.T.S, ജര്‍മ്മന്‍ (OFFLINE) കോഴ്സുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദർശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂർത്തിയാകുന്ന നഴ്സിംഗ് പ്രൊഫഷണലുകൾക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഓഫ്‌ലൈൻ കോഴ്സുകളില്‍ ബി.പി.എൽ, എസ്. സി, എസ്. ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവര്‍ക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. എ.പി.എൽ വിഭാഗങ്ങൾക്കും നഴ്സിംഗ് ഇതര പ്രൊഫെഷനലുകളിൽ ഉൾപ്പെട്ടവർ 75 % സര്‍ക്കാര്‍ സബ്സിഡിക്ക് ശേഷമുളള 4425 രൂപ ഫീസായി അടയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് +91-8714259444 എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. എൻ.ഐ.എഫ്.എല്ലിന്റെ ആദ്യ സെന്റര്‍ തിരുവനന്തപുരം മേട്ടുക്കടയില്‍ 2023 മാർച്ച് 14-ന് ബഹു.മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സമീപഭാവിയില്‍ കോട്ടയം ഉള്‍പ്പെടെയുളള നഗരങ്ങളില്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാകും.

Scroll to Top
Course Registration