Opportunities for Nurses – UK Recruitment – Interview in Kochi and Mangalore in October 2023

News & Updates

നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് യു.കെ റിക്രൂട്ട്മെന്റ്… വിവിധ എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളിലേയ്ക്ക് അഭിമുഖം കൊച്ചിയിലും മംഗളൂരുവിലും 2023 ഒക്ടോബറില്‍…

യു.കെ (യുണൈറ്റഡ് കിംങ്ഡം) യിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബറില്‍ കൊച്ചിയിലും മംഗളൂരുവിലുമായി നടക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. കാലതാമസവും ഇടനിലക്കാരെയും ഒഴിവാക്കി ആരോഗ്യമേഖലയിലെ പ്രൊഫെഷനലുകൾക്ക് സുതാര്യമായ തൊവില്‍ കുടിയേറ്റത്തിനുള്ള അവസരമാണ് ഈ ഡ്രൈവ് ലക്ഷ്യമിടുന്നത്.

നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 10, 11, 13, 14, 20, 21 തീയതികളിൽ കൊച്ചിയിലും, 17, 18 ന് മംഗളൂരുവിലും നടക്കും

ജനറൽ മെഡിക്കൽ & സർജിക്കൽ/ എമർജൻസി നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്സ് തസ്തികയിലേക്ക് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും മെന്റൽ ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷന് ശേഷം സൈക്കിയാട്രിക് വാർഡിൽ കുറഞ്ഞത് 6 മാസം എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾ (OET/IELTS പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍) തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ OET ട്രൈനിങ്ങും പരീക്ഷാഫീസും NHS ട്രസ്റ്റ് തന്നെ വഹിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ഡ്രൈവിനുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേർഡ് നഴ്സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. ഷോർട്ലിസ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ നോർക്ക റൂട്സിൽ നിന്നും ബന്ധപെടുന്നതായിരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.

Scroll to Top
Course Registration