നോര്‍ക്ക- NSDC-യു.കെ റിക്രൂട്ട്മെന്റ് ആദ്യഎഡിഷന് തുടക്കം. കേംബ്രിഡ്ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

നോര്‍ക്ക- NSDC-യു.കെ റിക്രൂട്ട്മെന്റ് ആദ്യഎഡിഷന് തുടക്കം. കേംബ്രിഡ്ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

വിദേശതൊഴില്‍ കുടിയേറ്റം: നോര്‍ക്ക NSDC ധാരണാപത്രം ഒപ്പുവച്ചു. നോര്‍ക്ക- NSDC-യു.കെ റിക്രൂട്ട്മെന്റ് ആദ്യഎഡിഷന് തുടക്കം. കേംബ്രിഡ്ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

വിദേശരാജ്യങ്ങളിലേയ്ക്ക് വ്യവസ്ഥാപിതമായ തൊഴില്‍കുടിയേറ്റം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സ്കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനും (NSDC) തമ്മിലുളള ധാരണാപത്രം ഇക്കഴിഞ്ഞ 16 ന് ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായുളള നോര്‍ക്ക NSDC-യു.കെ റിക്രൂട്ട്മെന്റ് ആദ്യഎഡിഷനും തുടക്കമായി. യു.കെ യിലെ (യുണൈറ്റഡ് കിംങ്ഡം) എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റിന്റെ ഭാഗമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് (പുരുഷനും സ്ത്രീയും) ഒഴിവുകളിലേയ്ക്കാണ് ആദ്യഎഡിഷന്‍ റിക്രൂട്ട്മെന്റ്.

നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഇതിനായുളള അഭിമുഖം ഓണ്‍ലൈനായി നടക്കും. നഴ്സിങ്ങിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദവുമാണ് വ്യത്യസ്ത സ്പെഷ്യാലിറ്റികളിലേയ്ക്ക് ആവശ്യമായ വിദ്യാഭ്യാസയോഗ്യതകള്‍. പ്രായപരിധി 40 വയസ്സ്. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും അനിവാര്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം 2024 ജനുവരി 31 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി അറിയിച്ചു.


ഒഴിവുകളുളള വിവിധ സ്പെഷ്യാലിറ്റി വാര്‍ഡുകളും ആവശ്യമായ പ്രവൃത്തിപരിചയവും (മാസത്തില്‍) താഴെപറയുന്നവയാണ്. മെഡിക്കൽ (9) കാര്‍ഡിയാക്ക് (18), സർജിക്കൽ വാർഡ് (9) , റെസ്പിറേറ്ററി (18), ഡേ സർജറി (18), കാത്ത് ലാബ്/തിയറ്ററുകൾ/ഐസിയു വിലേയ്ക്ക് ബിരുദാനന്തര ബിരുദത്തിനുശേഷമുളള 18 മാസത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് എക്സ്റ്റന്‍ഷന്‍ സാധ്യതയുളള മൂന്നുവര്‍ഷത്തെ കരാര്‍ നിയമനമാണ് ലഭിക്കുക. 27000-32000 ബ്രിട്ടീഷ്പൗണ്ടാണ് അടിസ്ഥാന ശമ്പളം (വാര്‍ഷികം). ഇതോടൊപ്പം യു.കെ യിലെ നിയമമനുസരിച്ചുളള മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്മെന്റ് ഏജൻസികൂടിയാണ് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് (REC.LICENCE NUMBER: B-549/KER/COM/1000+/05/8760/2011). റിക്രൂട്ട്മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. പ്രസ്തുത റിക്രൂട്ട്മെന്റ് സംബന്ധിച്ച പൂര്‍ണ്ണവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളില്‍ ലഭ്യമാണ്.


പി.ആര്‍.ഒ
നോര്‍ക്ക റൂട്ട്സ്, നോര്‍ക്ക സെന്റര്‍
തൈക്കാട്-തിരുവനന്തപുരം
ഫോണ്‍-0471-2770500

Scroll to Top
Course Registration