Placement Stories
നിയമന റിക്രൂട്ട്മെന്‍റ് മഹോത്സവമായ അന്താരാഷ്ട്ര കൗശല്‍ മഹോത്സവത്തിന് രജിസ്റ്റര്‍ ചെയ്യാം
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ പഞ്ചാബിലെ Lamrin Tech Skills സര്‍വ്വകലാശാലയുമായി (LTSU)സഹകരിച്ച് NSDC ഇന്‍റര്‍നാഷണല്‍ ഹൈബ്രിഡ് മോഡില്‍ (ഓണ്‍ ലൈനിലും, ഓഫ് ലൈനിലും) ആദ്യ അന്താരാഷ്ട്ര കൗശല്‍ മഹോത്സവം സംഘടിപ്പിക്കുന്നു. രാജ്യത്ത് ഉടനീളം ഘട്ടംഘട്ടമായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്. വളരെ സുതാര്യവും നിയമപരവും മൂല്യാധിഷ്ഠിതവുമായ രീതിയിലുള്ള നിയമനപ്രക്രിയയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
വിദേശതൊഴില്‍ മേഖലയിലെ അവസരങ്ങള്‍ മുതലാക്കുന്നതിന് ഇന്ത്യയിലെ യുവതീയുവാക്കള്‍ക്ക് കൗശല്‍ മഹോത്സവത്തിലൂടെ അവസരം ഒരുക്കുന്നു, ഈ നിയമന റിക്രൂട്ട്മെന്‍റ് മഹോത്സവത്തില്‍ അമേരിക്ക, കാനഡ, യു.കെ, യൂറോപ്പ്, ജി.സി.സി, ജപ്പാന്‍, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര തൊഴിലുടമകളുടെ പങ്കാളിത്തതിന് മെഗാ ഇന്‍റര്‍നാഷണല്‍ റിക്രൂട്ട്മെന്‍റ് സാക്ഷ്യം വഹിക്കും. വിനോദ സഞ്ചാരം, ആരോഗ്യ സംരക്ഷണം, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി,നിര്‍മ്മാണ മേഖല, കൃഷി & ഹോര്‍ട്ടി കള്‍ച്ചര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ തൊഴില്‍ അന്വേഷകര്‍ക്ക് ലഭ്യമാകുന്നത്.
ഈ അന്താരാഷ്ട്ര തൊഴില്‍ മഹോത്സവത്തില്‍ പങ്ക് ചേര്‍ന്ന് തൊഴില്‍ തേടാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് https://kaushalmahotsav.nsdcdigital.org/International/Candidate/Candidate-Registration എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.